കാട് തളിർക്കുന്നത്
ഞെട്ടറ്റു വീണുപോയ ദലങ്ങളുടെ
ശവമണം പേറിയാണ്...
പേരറിയാത്തൊരു മരച്ചില്ലയിൽ നിന്ന്
കാറ്റുരഞ്ഞു വാക്കണിഞ്ഞ
നിലവിളികൾ പെയ്യുന്നു..;
കാട്ടുതീയുടെ ചൂടും ചൂരുമുള്ള
നാട്ടുകാണിയുടെ ചാറ്റുപാട്ട് പോലെ..!
നെഞ്ചറയിൽ കനലു ചിന്തിയ
അടിയോരെ കരിങ്കനവിൽ
സങ്കടക്കടല് നീന്തിയ വരാലുണ്ട്..
മുളയരിപ്പഴങ്കഞ്ഞി പാതി മോന്തി
മാടത്തിലന്തിക്ക് ചായുന്ന
ചെറുമി പേറുന്ന
നിനവിന്റെ ഒറ്റാലും..!
കാട് തളിർക്കുന്നത്
അഴിഞ്ഞു വീണ മേഘവിഷാദങ്ങളുടെ
വിവസ്ത്രമായ മൗനത്തിൽ നിന്നാണ്...
കാട്ടാറു ചവച്ചു തുപ്പിയ
വെള്ളാരംകല്ലുകൾ പോലെ
ഋതുക്കളിൽ നിന്ന് വസന്തം ഒറ്റപ്പെടുന്നു.
കാട്
തളിർക്കുന്നത്
പൂക്കളുടെ
മരണങ്ങളിൽ നിന്നാണ്
അടർന്നു വീണ
ഒരൊറ്റയിതളും
ഓർമ്മയിൽ
ബാക്കിയാവില്ല..
ഒടുവിൽ,
അഗ്നിയുടെ
ചുവന്ന പൂക്കൾ
പൂക്കുവാനുള്ള
ഈ കാടുപോലും...!!
🎑
ഞെട്ടറ്റു വീണുപോയ ദലങ്ങളുടെ
ശവമണം പേറിയാണ്...
പേരറിയാത്തൊരു മരച്ചില്ലയിൽ നിന്ന്
കാറ്റുരഞ്ഞു വാക്കണിഞ്ഞ
നിലവിളികൾ പെയ്യുന്നു..;
കാട്ടുതീയുടെ ചൂടും ചൂരുമുള്ള
നാട്ടുകാണിയുടെ ചാറ്റുപാട്ട് പോലെ..!
നെഞ്ചറയിൽ കനലു ചിന്തിയ
അടിയോരെ കരിങ്കനവിൽ
സങ്കടക്കടല് നീന്തിയ വരാലുണ്ട്..
മുളയരിപ്പഴങ്കഞ്ഞി പാതി മോന്തി
മാടത്തിലന്തിക്ക് ചായുന്ന
ചെറുമി പേറുന്ന
നിനവിന്റെ ഒറ്റാലും..!
കാട് തളിർക്കുന്നത്
അഴിഞ്ഞു വീണ മേഘവിഷാദങ്ങളുടെ
വിവസ്ത്രമായ മൗനത്തിൽ നിന്നാണ്...
കാട്ടാറു ചവച്ചു തുപ്പിയ
വെള്ളാരംകല്ലുകൾ പോലെ
ഋതുക്കളിൽ നിന്ന് വസന്തം ഒറ്റപ്പെടുന്നു.
കാട്
തളിർക്കുന്നത്
പൂക്കളുടെ
മരണങ്ങളിൽ നിന്നാണ്
അടർന്നു വീണ
ഒരൊറ്റയിതളും
ഓർമ്മയിൽ
ബാക്കിയാവില്ല..
ഒടുവിൽ,
അഗ്നിയുടെ
ചുവന്ന പൂക്കൾ
പൂക്കുവാനുള്ള
ഈ കാടുപോലും...!!
🎑
തളിരിടാന്‍ വേണമൊരു പശ്ചാത്തലവും,കാലവും...
ReplyDeleteആശംസകള്‍
കാട് തളിർക്കുന്നത്
ReplyDeleteപൂക്കളുടെ മരണങ്ങളിൽ
നിന്നാണ് അടർന്നു വീണ
ഒരൊറ്റയിതളും ഓർമ്മയിൽ
ബാക്കിയാവില്ല..
ഒടുവിൽ, അഗ്നിയുടെ
ചുവന്ന പൂക്കൾ പൂക്കുവാനുള്ള
ഈ കാടുപോലും...!!