എന്റെ സ്വപ്‌നങ്ങൾക്ക് മേലെ
വിരിച്ചിട്ടൊരാകാശമുണ്ട്...
നിനവുകളുടെ മുന്തിരിപ്പാടങ്ങൾക്ക്മേൽ
നിലാവിന്റെ പടുതയിടുന്ന ഒരു രാത്രിയും..
വഴിവിളക്കുകൾ നക്ഷത്രങ്ങളിലേക്ക്
കൂടുവിട്ടു കൂടുമാറിയ
പാതകളിൽ നിന്ന്
മറ്റൊരാകാശം കണ്ടെടുക്കുകയാണ്..!
നിന്റെ മൌനങ്ങൾ നുരയുന്ന
കടൽപ്പിറവിയിലേക്ക്
എന്റെ ചക്രവാളമലിയുന്നു...!
വിരഹത്തിന്റെ
പുറംകുപ്പായമണിഞ്ഞ്
മറ്റൊരു വർഷം കൂടി
പെയ്തുതോർന്നേക്കും....!!
വിരിച്ചിട്ടൊരാകാശമുണ്ട്...
നിനവുകളുടെ മുന്തിരിപ്പാടങ്ങൾക്ക്മേൽ
നിലാവിന്റെ പടുതയിടുന്ന ഒരു രാത്രിയും..
വഴിവിളക്കുകൾ നക്ഷത്രങ്ങളിലേക്ക്
കൂടുവിട്ടു കൂടുമാറിയ
പാതകളിൽ നിന്ന്
മറ്റൊരാകാശം കണ്ടെടുക്കുകയാണ്..!
നിന്റെ മൌനങ്ങൾ നുരയുന്ന
കടൽപ്പിറവിയിലേക്ക്
എന്റെ ചക്രവാളമലിയുന്നു...!
വിരഹത്തിന്റെ
പുറംകുപ്പായമണിഞ്ഞ്
മറ്റൊരു വർഷം കൂടി
പെയ്തുതോർന്നേക്കും....!!
നന്നായിട്ടുണ്ട്
ReplyDeleteനിന്റെ മൌനങ്ങൾ നുരയുന്ന
ReplyDeleteകടൽപ്പിറവിയിലേക്ക്
എന്റെ ചക്രവാളമലിയുന്നു...!