അന്നു നീ കനവുകള്‍ കൊണ്ടൊ-
രത്താഴം ഒരുക്കിവെച്ചു;
നിന്‍റെ- പിഞ്ചു മോഹങ്ങളെ
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-
ലുദാത്തമാം കവിതകള്‍ മാത്രം;
അത് നിന്‍റെ പശിയടക്കുന്നു..
നീ നിന്‍റെയഴല്‍ മറക്കുന്നു..!
തെരുവിലെക്കവിയാണ് നീ......
തീരാ- നോവിന്‍റെ കനലാണ് നീ...!
നേരുള്ള നിനവുകള്‍
എരിവുള്ള ജീവിതം
പിടയുന്ന വാക്കുകള്‍
പടരുന്ന കവിത...!!!
തെരുവിലെക്കവിയാണ് നീ......
തീരാ- നോവിന്‍റെ നിഴലാണ് നീ...!
(എരിതീയിലുരുകുന്നൊരീയലോ ജന്മം??
വറുതിയില്‍ വിരിയുന്ന
പൂക്കളോ കാലം??
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍
മരണശേഷം പാടിവാഴ്ത്തുന്ന ലോകമേ...!! )
തെരുവിലെക്കവിയാണ് നീ
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....!
നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ..
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു..
തെരുവിലെക്കവിയാണ് നീ
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ..
നീ കെട്ടിയാടിയ വേഷങ്ങള്‍
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;
സദാചാര ത്തെരുവിലെ
വിഷപാന പാത്രമായ്
നീ തന്നെ മാറിയും....!!
ഒടുവില്‍,
ഉറുമ്പരിച്ച കവിതയായ്
നീ തന്നെ നിന്നെ വായിച്ച് വായിച്ച്.....!!
ഹൃദയസ്പര്‍ശിയായ വരികള്‍
ReplyDeleteആശംസകള്
വളരെ സന്തോഷം ചേട്ടായി
Deleteനീ വരച്ചിട്ടതാം പാതകൾ കവിത തന്‍
ReplyDeleteവിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു...നല്ല ഭാവന....നല്ല വരികള്‍.....നല്ല കവിത.....
സന്തോഷം .. നന്ദി വിനോദ്.. ഇനിയും വരിക :)
Delete‘എരിതീയിലുരുകുന്നൊരീയലോ ജന്മം??
ReplyDeleteവറുതിയില്‍ വിരിയുന്ന
പൂക്കളോ കാലം??
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍
മരണശേഷം പാടിവാഴ്ത്തുന്ന ലോകമേ...!! ‘
കവി അയ്യപ്പന്റെ കാര്യത്തിൽ ഈ വരികൾ നൂറ് ശതമാനവും ശരിയാണ്
Valare santhosham
Deleteമനോഹരം ഭായ്
ReplyDeleteThis comment has been removed by the author.
ReplyDelete" ബാക്ക് ടു ബ്ലോഗ് "
ReplyDeleteതെരുവിലെക്കവിയാണ് നീ......
തീരാ- നോവിന്‍റെ കനലാണ് നീ...!
നേരുള്ള നിനവുകള്‍
എരിവുള്ള ജീവിതം
പിടയുന്ന വാക്കുകള്‍
പടരുന്ന കവിത...!!!
എഴുതി നിറച്ച വരികളില്‍ പിടയുന്ന മനവും
തെരുവിന്റെ ഗദ്ഗദവും ചാലിച്ച , ഇങ്ങനെയെഴുതാവൂ
എന്ന പൊള്ളത്തരങ്ങളില്‍ നിന്നും വിയര്‍പ്പിന്റെ
നേരിന്റെ തെരുവില്‍ പിടയുന്ന വരികളിലേക്കിറങ്ങിയവന്‍
അകകണ്ണ് തുറക്കുന്ന ഹൃദയവഴികളുള്ളവ .. സ്നേഹം പ്രീയനേ
Valare Mandi machaaaaa
Deleteബ്ലോഗുകളൊക്കെ ഇപ്പോളും ഉണ്ടല്ലേ..
ReplyDeleteകുറെ കാലത്തിനു ശേഷം ഇന്നാണ് ഈ സാധനം കാണുന്നത്, ഒ
രു കുഞ്ഞിക്കഥ വായിച്ച് കഴിഞ്ഞ്
ഒരു സുന്ദരൻ കവിത വായിച്ചപ്പോൾ സുഖം.. സന്തോഷം,
ഹൃദയ സ്പർശിയായ വരികള്... ആശംസകള്
Valare santhosham... Bhai....
Delete